Please go to NEW blog

Featured

സുഹൃത്തെ,
ക്ഷമിയ്ക്കുക. എന്റെ പുതിയ താളുകൾ എല്ലാം താഴെപ്പറയുന്ന സ്ഥാനത്ത്:
http://surenpillai.wordpress.com

സസ്നേഹം
സുരേന്ദ്രൻ

Dear Reader friend,
Sorry for the inconvenience. Please visit my new blog at
http://surenpillai.wordpress.com

Thank you
suren

ഒരപേക്ഷ

Featured

നമ്മുടെ മാതൃഭാഷയെ ഇന്നു നമ്മുടെ ആൾക്കാർ കൈകാര്യം ചെയ്യുന്നതെത്ര നീചമായാണെന്നു നമുക്ക് ബോധ്യമാവണം. ദൈനംദിന സംസാരത്തിലും ചലച്ചിത്രങ്ങളിലും ആങ്ഗലേയത്തിന്റെ അമിതമായ ഉപയോഗം വേദനാജനകമാണ്. ചങ്ങമ്പുഴയുടെ ഇഷ്ടപ്രേയസിയായ ഈ ഭാഴാരത്രത്തെ ഇങ്ങനെ ആക്ഷേപിക്കാൻ നാമനുവദിക്കാൻ പാടില്ല. ആങ്ഗലേയം ഒട്ടും വേണ്ടായെന്നു ഞാൻ പറയുന്നില്ല. നമ്മുടെ നിലനില്പ് നമ്മുടെ സംസ്കാരത്തിലാണെന്ന സത്യം നമ്മൾ മറക്കരുത്.

അമ്മ മലയാളത്തിനെ കാഴ്ചബംഗ്ലാവിലെ ചില്ലുകൂട്ടിലടയ്ക്കാൻ, മലയാളകവിതയെ സ്നേഹിക്കുന്ന നാമനുവദിയ്ക്കുമോ? അനുവദിച്ചാൽ അതൊരു മതൃഹത്യയാണെന്ന സത്യം നമ്മൾ വിസ്മരിക്കരുത്.

മഹാകവി വള്ളാത്തോൾ അമ്മയിൽ പാടിയതോർക്കാൻ വിനീതമായ ഒരപേക്ഷ

മറ്റുള്ള ഭാഷകൾ കീവലം ധാത്രിമാർ

മർത്യന്നു പെറ്റമ്മ തൻഭാഷതാൻ

ഭ്രമം

മുദ്രകള്‍

, ,

എന്റെ ജാലകത്തിലൂടൊഴുകിവരുന്ന ചന്ദ്രികയിൽ
നീയൊരപ്സരസ്സായിട്ടണയുമെങ്കിൽ
ഉരുകിയൊഴുകുമീ മൂകരജനി തൻ
രതിരസാവൃത ശ്യാമ തടിനിയിൽ
രാസലീലകളാടിമുഴുകി നിൻ
സ്വേദകണങ്ങളിലലിഞ്ഞു നിന്റെ
സിരശതങ്ങളിലൊരനലനായ്
പടർന്നു വളർന്നൊരു മഹാമേഘമായ്
വാനോളമുയർന്നു നിന്നിലേയ്ക്കൊരു
മധുര വർഷമായ് പതിയ്ക്കട്ടെ ഞാൻ